Madhuram Chorum

1993
Lyrics
Language: English

Nisa nisagasa nisa nisagasa nisagasa
Gama gamapama gamapanisarisa
Sarigarisani panisanipama gamapama garisa
Madhuram chorum vennathinkal chaaril
Azhakinnaazham thedum sankalpangal
Pazhavum paalum pankittaanandathin
Pavizhatheril paayum sallaapangal
Ullam kondullam killum
Ullaasachillolangal
Unmaadangal unmeshangal
Raamanchangal romaanchangal
Panineer malare parimalamithile

Pakalukalude pozhuthukalude pazhuthil thunayaay
Iravukalude irularakalil inimel inayaay
Oru paathiyankamaay
Kanavezhuthiya kavithakalude porulinu parathum
Chira dhanyamaam muhoortham
Ee manthraangam oru maamaankam
Samayam sarasam anubhavasafalam
[madhuram chorum]

Chiriyude thudu chirakukalude
Chalanakkuliril
Chodiyithalukal viriyumazhakozhukum malaraay uriyaadum mounamaay
Viralukaloru kasavala njoriyidumathishayamaay
Maniveena thammil meettum
Ee aanandam ividaarambham
Manassin manassil thudiyude nadanam
[madhuram chorum]
Language: Malayalam

നിസ നിസഗസ നിസനിസഗസ നിസഗസ
ഗമഗമപമ ഗമപനിസരിസ
സരിഗരിസനി പനിസനിപമ ഗമപമഗരിസ
മധുരം ചോരും വെണ്ണത്തിങ്കള്‍ച്ചാറില്‍
അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍
പഴവും പാലും പങ്കിട്ടാനന്ദത്തിന്‍
പവിഴത്തേരില്‍പ്പായും സങ്കല്‍പ്പങ്ങള്‍
ഉള്ളം കൊണ്ടുള്ളം കിള്ളും ഉല്ലാസച്ചില്ലോളങ്ങള്‍
ഉന്മാദങ്ങള്‍ ഉന്മേഷങ്ങള്‍ രാമഞ്ചങ്ങള്‍ രോമാഞ്ചങ്ങള്‍
പനിനീര്‍ മലരേ പരിമളമിതിലേ............

പകലുകളുടെ പൊഴുതുകളുടെ പഴുതില്‍ തുണയായ്
ഇരവുകളുടെ ഇരുളറകളില്‍ ഇനിമേല്‍ ഇണയായ്
ഒരുപാതിയങ്കമായ്
കനവെഴുതിയ കവിതകളുടെ പൊരുളിനുപരതും
ചിരധന്യമാം മുഹൂര്‍ത്തം
ഈ മന്ത്രാംഗം ഒരു മാമാങ്കം
സമയം സരസം അനുഭവസഫലം
[മധുരം ചോരും]

ചിരിയുടെ തുടുചിറകുകളുടെ ചലനക്കുളിരില്‍
ചൊടിയിതളുകള്‍ വിരിയുമഴകൊഴുകും മലരായ്
ഉയിരാടും മൌനമായ്
വിരലുകളൊരു കസവലഞൊറിയിടുമതിശയമായ്
മണിവീണതമ്മില്‍ മീട്ടും
ഈ ആനന്ദം ഇവിടാരംഭം
മനസ്സിന്‍ മനസ്സില്‍ തുടിയുടെ നടനം
[മധുരം ചോരും]
Movie/Album name: Injakkaadan Matthaayi And Sons
Artists