Manoharam Manoharam

2012
Lyrics
Language: Malayalam

മനോഹരം മനോഹരം മധുവനം
മനം സ്വയം സ്വയം വരും പൂവനം
പകല്‍വെയില്‍ പൊന്‍തുകില്‍ തരും ഈ നാളില്‍
കുഴലുമായൊരു കുയില്‍കിളി ഇവള്‍ കൂടെ
ചുവന്നില്ലേ കവിള്‍പൂക്കള്‍
ഇണങ്ങുന്നേ ഇണക്കിളികള്‍
കുറുമൊഴിമലരുകളൊരുക്കുന്ന ചിരിയഴകേ
കളകളമൊരുപുഴകിലുങ്ങുന്ന മൊഴിയഴകേ
തൂവല്‍ തോല്‍ക്കും നിന്മെയ്യില്‍
കാവല്‍കണ്ണാല്‍ കളമിടുവാന്‍
ഉള്ളില്‍ മുളച്ചൊരു തോന്നല്‍ തോരാതെ

അവളുമായി പുഴക്കരയിലെ തണുപ്പോടെ
ചൊടികളില്‍ മധു നിറഞ്ഞിടും കുറുമ്പോടെ
കൂട്ടിരിക്കാന്‍ മോഹമല്ലേ
ഉള്ളിനുള്ളില്‍ ദാഹമല്ലേ
ചെറുചെറുകനവുകളിതളിടുമെന്‍ മിഴിയില്‍
അതു പുതുപുതുകവിതകള്‍ കുറിച്ചിടുമെന്‍ കരളില്‍
Movie/Album name: Kochi to Kodambakkam
Artists