Oro murivilum oro swarggam Nirachu vechuu ningalkkaay... Porukkanam nee ente pithaave Edukkayaanivaren hridayam... Parishudhaathmaav ivarodente Janathodangu kshamikkaname... Ivar cheyyunnathum ivar ariyunnilli- Varodangu porukkaname.... Ithente raktham....
ഇതെന്റെ രക്തം ഇതെന്റെ മാംസം ഇതെന്റെ ജീവിത ബലിദാനം വേർപ്പു കലർന്നു കലങ്ങിയ ചോരച്ചോപ്പിൽ സന്ധ്യ ചുവക്കുമ്പോൾ ഉയിരു തരുന്നു ഞാൻ പ്രിയജനമേ എടുത്തുകൊള്ളൂ മതിയോളം... ഇതെന്റെ രക്തം.....
ഓരോ മുറിവിലും ഓരോ സ്വർഗ്ഗം നിറച്ചു വെച്ചൂ നിങ്ങൾക്കായ്... പൊറുക്കണം നീ എന്റെ പിതാവേ എടുക്കയാണിവരെൻ ഹൃദയം... പരിശുദ്ധാത്മാവിവരോടെന്റെ ജനത്തോടങ്ങു ക്ഷമിക്കണമേ... ഇവർ ചെയ്യുന്നതും ഇവരറിയുന്നില്ലി- വരോടങ്ങു് പൊറുക്കണമേ.... ഇതെന്റെ രക്തം....
മാനവപാപച്ചുമടും താങ്ങി വേദനമാമല കയറുമ്പോൾ കാറ്റും കടലും ഗാഗുൽത്തായും കണ്ണീർ മഴയിൽ നനയുമ്പോൾ അറിവില്ലാത്തവരാണിവരറിവിൻ മുറിവുകൾ എന്നിൽ നിറയ്ക്കുമ്പോൾ അവരുടെ കൈകൾ മുറിയാതവരെ കാക്കണമേ നീ പിതാവേ.... ഇതെന്റെ രക്തം ഇതെന്റെ മാംസം ഇതെന്റെ ജീവിത ബലിദാനം വേർപ്പു കലർന്നു കലങ്ങിയ ചോരച്ചോപ്പിൽ സന്ധ്യ ചുവക്കുമ്പോൾ ഉയിരു തരുന്നു ഞാൻ പ്രിയജനമേ എടുത്തുകൊള്ളൂ മതിയോളം... ഇതെന്റെ രക്തം.....