SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shucheendranaathaa....naathaa.... Shucheendranaathaa naathaa... Swayamvara mangalyahaaramithaa Sumangalaathira raathriyil chaarthuvaan Swarnna rudraakshamaalayithaa (shucheendranaathaa....) Thinkal thirumutikkettulanjangane Gangaatharanga madamunarnnangane Thankanaagathala chuttazhinjangane Nruthamaatoo naathan nruthamaatoo Ponmukil pallakkil devakalethumbol Pushpavrushtiyil kuliykkoo.... (shucheendranaathaa.....) Kannil koovalappoo vitarnnangane Karnnaabharana maniyuthirnnangane Kannimaanpetathan meypunarnnangane Nruthamaatoo devan nruthamaatoo Mullappoovambumaay manmadhanethumbol Moonnaam thrukkannataykkoo.... (shucheendranaathaa.....) ശുചീന്ദ്രനാഥാ....നാഥാ.... ശുചീന്ദ്രനാഥാ നാഥാ... സ്വയംവര മംഗല്യഹാരമിതാ സുമംഗലാതിര രാത്രിയിൽ ചാർത്തുവാൻ സ്വർണ്ണ രൂദ്രാക്ഷമാലയിതാ (ശുചീന്ദ്രനാഥാ....) തിങ്കൾ തിരുമുടിക്കെട്ടുലഞ്ഞങ്ങനെ ഗംഗാതരംഗ മദമുണർന്നങ്ങനെ തങ്കനാഗത്തള ചുറ്റഴിഞ്ഞങ്ങനെ നൃത്തമാടൂ നാഥൻ നൃത്തമാടൂ പൊന്മുകിൽ പല്ലക്കിൽ ദേവകളെത്തുമ്പോൾ പുഷ്പവൃഷ്ടിയിൽ കുളിയ്ക്കൂ.... (ശുചീന്ദ്രനാഥാ.....) കണ്ണിൽ കൂവളപ്പൂ വിടർന്നങ്ങനെ കർണ്ണാഭരണ മണിയുതിർന്നങ്ങനെ കന്നിമാൻപേടതൻ മെയ്പുണർന്നങ്ങനെ നൃത്തമാടൂ ദേവൻ നൃത്തമാടൂ മുല്ലപ്പൂവമ്പുമായ് മന്മഥനെത്തുമ്പോൾ മൂന്നാം തൃക്കണ്ണടയ്ക്കൂ.... (ശുചീന്ദ്രനാഥാ.....)
Movie/Album name: Devi Kanyaakumaari
Artists