കണ്ണോട് കണ്ണിൽ കിളി പറന്നു കാതോട് കാതിൽ കഥ പറഞ്ഞു കുങ്കുമ ചിമിഴിൽ വിരൽ തൊട്ട നേരം ചുണ്ടത്തു സന്ധ്യകൾ വിരുന്നു വന്നു മണിമുത്തഴകേ മതിയൊത്തഴകേ നിറ പത്തരമാറ്റിൻ പെണ്ണഴകേ പൂവഴകേ പൊന്നഴകേ നീയെന്റെയായിരുന്നു... (മാനഴകോ...)
കല്യാണ പ്രായം കണ്ടു നിന്നു കാറ്റൊരു പൂമണം കൊണ്ടു വന്നു കണ്മണീ നിന്നെ ഒന്നു തൊടുമ്പോൾ കൈവളയെന്തിനു കളി പറഞ്ഞു കണിമുത്തഴകേ ചിരിയൊത്തഴകേ ചെറുതത്തകൾ കൊഞ്ചും ചൊല്ലഴകെ മാനഴകേ പനിനീരഴകേ നീയെന്റെയായിരുന്നു... (മാനഴകോ...)