മോഹത്തിൻ പാടത്തെ വെള്ളക്കൊക്കായ് ഉള്ളം പുലരിവെയിലും നീയും വരുമൊരു വഴി... കൂമ്പാളക്കിണ്ണത്തിൽ ഞാവൽപ്പഴം പോലെ ഒളിഞ്ഞും പതിയെ തരും കരുതിയ ചിരി... മതിയാവുമോ...കൊതി തീരുമോ... തനു ചേർന്നു നിൽക്കവേ... വെള്ളിനൂലാൽ നെയ്തൊരിഷ്ടം.... ഞാനീ ഊഞ്ഞാലിൽ ആടീ...ചാഞ്ചാടീ...
കാണാതെ തഞ്ചത്തിൽ എയ്യുന്നൊരു നോട്ടം ആത്മാവിൻ ആഴത്തിൽ വീഴും മാണിക്യക്കല്ലായി കാണുന്ന സ്വപ്നത്തിൽ തമ്മിൽ ചൊല്ലും മൊഴി കാതോരം കേൾക്കാനായെന്നും ഏറെ കാക്കും മൊഴി പറയാതെ നാം ഇരുപാതയിൽ പിരിയുന്ന നേരം.... മഞ്ഞുനീരായ് പെയ്തു മൗനം...