SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaamara thaarithaarithal kanmani poottiya omale Nee mayangente thankam Thaaraakumaarikalaaraal manohara Thaaraattu paadiyurakkum ninne Chandana vaasana thangumilam thennal Vannudan ninne thazhuki nilkkum Mohana swapnashathangal nin maanasa Moham valarthuvaanodiyethum Thoomanithottilil poovanimethayil Thoovilam punchiri thoovithoovi Maamaka jeevitha lathikayil vilasum Ponmalarente makale Mangaladaayakanarulum kunjinabhangura nanmakale Anupayilanupama madhurima kalarum Maanthalirin thanu nin Azhakithilaruthoru malinatha Varunaanidayekarutheeshan Kaalam chettu kazhinjaal neeyoru Kaaminiyaayi theerum Athupozhuthoru pathi karagathamaam thava Vidhigathiyaal makale Akamathilanudinamavaekkaruthenam Eeshwaraneppole Thakarnnupomoru palunkupaathram Tharunee janagaathram Thanwee manithan shaashwatha dhanamo Chaarithryam maathram Mulakudi maaraacheru paithalaye Karalil karuthuka nee Sacharithayayi kazhiyuvathinnaay Maranamvareyum nee താമരത്താരിതള്‍കണ്മിഴി പൂട്ടിയ ഓമലേ നീ മയങ്ങെന്റെ തങ്കം താരാകുമാരികളാരാല്‍ മനോഹര - ത്താരാട്ടു പാടിയുറക്കും നിന്നെ ചന്ദനവാസന തങ്ങുമിളംതെന്നല്‍ വന്നുടന്‍ നിന്നെ തഴുകി നില്‍ക്കും മോഹനസ്വപ്നശതങ്ങള്‍ നിന്‍മാനസ - മോഹം വളര്‍ത്തുവാനോടിയെത്തും തൂമണിത്തൊട്ടിലില്‍ പൂവണിമെത്തയില്‍ ത്തൂമിളം പുഞ്ചിരിതൂകിത്തൂകി (താമര) മാമകജീവിതലതികയില്‍ വിലസും പൊന്മലരെന്‍ മകളെ മംഗലദായകനരുളും കുഞ്ഞിനഭംഗുരനന്മകളെ അനുപയിലനുപമമധുരിമ കലരും മാന്തളിരിന്‍ തനു നിന്‍ അഴകിതിലരുതൊരു മലിനത വരുവാനിടയേകരുതീശന്‍ കാലം ചെറ്റു കഴിഞ്ഞാല്‍ നീയൊരു കാമിനിയായിത്തീരും അതുപൊഴുതൊരു പതികരഗതമാം തവ വിധിഗതിയാല്‍ മകളെ അകമതിലനുദിനമവനെക്കരുതേണം ഈശ്വരനെപ്പോലെ തകര്‍ന്നുപോമൊരു പളുങ്കുപാത്രം തരുണീജനഗാത്രം തന്വീമണിതന്‍ ശാശ്വതധനമോ ചാരിത്ര്യം മാത്രം. മുലകുടിമാറാച്ചെറുപൈതലയേ കരളില്‍ക്കരുതുക നീ സചരിതയായി കഴിയുവതിന്നായു് മരണം വരെയും നീ
Movie/Album name: Sthree
Artists