നീയേ നീയേ നീല വാനം നീയേ നീയേ നീയേ കടലുമെന്നിൽ നീയേ വാക്കു ഞാനതിൻ പൊരുളു നീയൊരാൾ ഉയിരിൻ നിഴലു നീയേ നോക്കിലാകെയും കാണുമാമുഖം നീയേ എന്റെ വാതിലിൻ ചില്ലു നീക്കി നീ സ്വപ്ന ത്തെന്നൽ പോലേ കാതിലെത്തിടും ചൊല്ലിടാമൊഴി നീയേ മോഹത്തിൻ പുതുമഴയിൽ നനയുമേ നനയുമേ മനം ഇതാ ഞാനാകും ഇരവുകളിൽ നിലവു നീ ഉലകു നീ പ്രിയതമേ നീയേ നീയേ നീല വാനം നീയേ
ഓമൽ മിഴിയിൽ ഞാൻ മീനു പോൽ ഒഴുകീ ഹൃദയമോ നിൻ ഹൃദയമായ് പറഞ്ഞിടും കഥകൾ പൂംചിപ്പിക്കുള്ളിൽ വാഴും തൂമുത്തിൻ നാളം പോൽ ഞാനെന്നും കാത്തേ വയ്ക്കും കൺതട്ടാതെ നിന്നെ ഇണയായ് ഇവനു തുണയായ് കുരുന്നു പിടയായ് വരുന്നു നീ മോഹത്തിൻ പുതുമഴയിൽ നനയുമേ നനയുമേ മനം ഇതാ ഞാനാകും ഇരവുകളിൽ നിലവു നീ ഉലകു നീ പ്രിയതമേ നീയേ നീയേ നീല വാനം നീയേ
ആരോ എഴുതുമീ ജീവിതം മധുരം അതിരുകൾ മാഞ്ഞലിയുമേ നിറഞ്ഞിതാ നിമിഷം രാത്താരം നമ്മെ നോക്കി കൺ ചിമ്മിച്ചിമ്മുന്നേ ഈ പാതയ്ക്കക്കം പക്കം നാമൊത്തേ നീങ്ങുന്നേ നിറവായ് ഇവനു നിധിയായ് ഗതിക്കു ചിറകായ് വരുന്നു നീ നീയേ നീയേ നീല വാനം നീയേ നീയേ നീയേ കടലുമെന്നിൽ നീയേ വാക്കു ഞാനതിൻ പൊരുളു നീയൊരാൾ ഉയിരിൻ നിഴലു നീയേ നോക്കിലാകെയും കാണുമാമുഖം നീയേ എന്റെ വാതിലിൻ ചില്ലു നീക്കി നീ സ്വപ്ന ത്തെന്നൽ പോലേ കാതിലെത്തിടും ചൊല്ലിടാമൊഴി നീയേ മോഹത്തിൻ പുതുമഴയിൽ നനയുമേ നനയുമേ മനം ഇതാ ഞാനാകും ഇരവുകളിൽ നിലവു നീ ഉലകു നീ പ്രിയതമേ മോഹത്തിൻ പുതുമഴയിൽ നനയുമേ നനയുമേ മനം ഇതാ ഞാനാകും ഇരവുകളിൽ നിലവു നീ ഉലകു നീ പ്രിയതമേ