Inangiyaalen Thankam

1976
Lyrics
Language: English

Inangiyaalen thankam chirikkudukka onnu
Pinangiyaal paayunna padakkuthira
Kadhayariyaathe nee kayarkkaruthe ee
Kalyaanacherukkane valaykkaruthe
(inangiyaalen.....)

Aparaadham cheyyillennaanayidaam
Aayirathonnu vattam ethamidaam
(aparaadham....)
Swapnangal vilkkumen inakkuyile ninte
Swarggathin kilivaathil adaykkaruthe
(swapnangal....)
Adaykkaruthe....
(inangiyaalen....)

Anuraaga gandharva poovanathil
Aananda hemantham virunnu vannu
(anuraaga.....)
Malarnulli nadakkumen manithidambe
Ninte manassile ponkoodu thakarkkaruthe
(malarnulli....)
Thakarkkaruthe....
(inangiyaalen....)
Language: Malayalam

ഇണങ്ങിയാലെൻ തങ്കം ചിരിക്കുടുക്ക ഒന്നു
പിണങ്ങിയാൽ പായുന്ന പടക്കുതിര
കഥയറിയാതെ നീ കയർക്കരുതേ ഈ
കല്യാണച്ചെറുക്കനെ വലയ്ക്കരുതേ (ഇണങ്ങിയാൽ)

അപരാധം ചെയ്യില്ലെന്നാണയിടാം
ആയിരത്തൊന്നു വട്ടം ഏത്തമിടാം
സ്വപ്നങ്ങൾ വിൽക്കുമെൻ ഇണക്കുയിലെ നിന്റെ
സ്വർഗ്ഗത്തിൻ കിളിവാതിൽ അടയ്ക്കരുതേ (ഇണങ്ങിയാൽ)

അനുരാഗ ഗന്ധർവ്വ പൂവനത്തിൽ
ആനന്ദ ഹേമന്തം വിരുന്നു വന്നു
മലർ നുള്ളി നടക്കുമെൻ മണിത്തിടമ്പേ
നിന്റെ മനസ്സിലെ പൊൻകൂടു തകർക്കരുതേ (ഇണങ്ങിയാൽ)
Movie/Album name: Raathriyile Yaathrakkaar
Artists