മധുമയസ്വരഭരിതം നാദം നാദം
ഹിമജലലയലളിതം ഭാവം ഭാവം
മിന്നാരക്കുളിരായി നെഞ്ചേറും നിമിഷം
സന്തോഷച്ചുവടായി കൂത്താടാമലസം
ഗാഗപാനി പാപനീപ മാനിപാമ ഗാപമാഗ
ഗ ഗ ഗ ഗ ഗ
(മധുമയ )
കാണാക്കാറ്റു മൂളും അലകടലിന്നോരമാരോ
വിതിരാത്ത വിരിയിട്ട മണല്‍ശയ്യയില്‍
കയ്യില്‍ വീഞ്ഞുഗ്ലാസും അതിലധരം ചേര്‍ന്നു രുചിയും
നുണയാതെനുണയുന്ന നിമിഷങ്ങളില്‍
കല്ലില്‍ തെളിയുമീ സ്വപ്നനിരകളില്‍
വിഞ്ജില്‍ പിണയുമീ ശ്യാമതിരകളില്‍
നമ്മില്‍ കുളിരിടും ചൂടിന്നിഴകളില്‍
ഒന്നിച്ചുയിരിടും സാന്ധ്യശലഭമായി
നിനവിലുതിരുമരിയഹൃദയമേ
ഗാഗപാനി പാപനീപ മാനിപാമ ഗാപമാഗ
ഗ ഗ ഗ ഗ ഗ
(മധുമയ )
മഞ്ഞിന്‍പാട മൂടും നിറരാവിന്‍ ചില്ലുകൂട്ടില്‍
ഒരു കൊച്ചു സ്വരറാന്തല്‍ത്തിരി നീളവേ
തമ്മില്‍ പങ്കു വച്ചും കിളിവാതില്‍ തേളടച്ചും
നാം രണ്ടുമൊരു മന്ത്രശ്രുതി മീട്ടുമ്പോള്‍
മാറില്‍ ചിതറുമീ മഞ്ഞുമണികളെ
വാരി പൊതിയൂമീ കുഞ്ഞു പുളകമായി
ആളിത്തെളിയുമീ ദീപനിരകളില്‍
ഓമല്‍ ചിറകിലെ തൂവല്‍ ഞൊറികളില്‍
അരിയവിരലു തിരയുമമൃതമായി
ഗാഗപാനി പാപനീപ മാനിപാമ ഗാപമാഗ
ഗ ഗ ഗ ഗ ഗ
(മധുമയ )
Movie/Album name: Nandagopalante Kusruthikal
Artists