വിണ്ണണി പന്തൽ മേലെ കണ്ണുനീർപ്പാടം താഴെ ഒന്നാണ് രണ്ടുമെന്ന് പാടൂ തത്തമ്മേ നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ വിണ്ണണി പന്തൽ മേലെ കണ്ണുനീർപ്പാടം താഴെ വിണ്ണണി പന്തൽ മേലെ കണ്ണുനീർപ്പാടം താഴെ
ഈശ്വരന്റെ കാലടിയിൽ നാണയങ്ങൾ വീഴുന്നു തെണ്ടിയാമിൻ മുന്നിലുമെന്നും ചില്ലറകൾ വീഴുന്നു ഈശ്വരന്റെ കാലടിയിൽ നാണയങ്ങൾ വീഴുന്നു തെണ്ടിയാമിൻ മുന്നിലുമെന്നും ചില്ലറകൾ വീഴുന്നു സ്വർഗ്ഗത്തിലുണ്ട് അപ്സരസ്സ് തേടുന്നവൾ മുനികളെ ചേരിയലുണ്ട് അപ്സരസ്സ് വിശപ്പിനാൽ വഴിതെറ്റുന്നവൾ ഒന്നാണ് രണ്ടുമെന്ന് പാടൂ തത്തമ്മേ നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
ചേർത്തു വെയ്ക്കാനില്ലൊന്നും വേദനകളല്ലാതെ പങ്കു വെയ്ക്കാനില്ല സ്വത്തുക്കൾ പട്ടിണിയൊന്നല്ലാതെ മാനത്തുള്ള മേനക മാനത്തുള്ള മേനക കാട്ടിൽ വിട്ടു മകളെയും ചേരിയിലെ മേനകയും മകളെ വിൽക്കും വഴിമുട്ടുമ്പോൾ ഒന്നാണ് രണ്ടുമെന്ന് പാടൂ തത്തമ്മേ നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ
വിണ്ണണി പന്തൽ മേലെ കണ്ണുനീർപ്പാടം താഴെ വിണ്ണണി പന്തൽ മേലെ കണ്ണുനീർപ്പാടം താഴെ ഒന്നാണ് രണ്ടുമെന്ന് പാടൂ തത്തമ്മേ നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ ഒന്നാണ് രണ്ടുമെന്ന് പാടൂ തത്തമ്മേ നമ്മളും ദൈവങ്ങളല്ലോ പാടൂ തത്തമ്മേ