തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക (തിരുവാതിര.....) ശ്രീപരമേശ്വരനിന്നാട്ടത്തിരുനാൾ... ശ്രീപാർവ്വതി ജയിക്കും പൊന്നുതിരുനാൾ.. തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക
ശശിലേഖ ചൂടുന്ന തമ്പുരാൻതൻ പാദകമലങ്ങൾ പൂജിയ്ക്കും കാമേശ്വരീ.... വിശ്വേശ്വരസഖീ വിശ്വകാരിണീ വിശ്വനാരീകുലമൌലീമണീ... പ്രതിഭ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ.... ജയിക്ക ജഗദംബികേ...
പതിയെ നമിച്ചാലും പതിയെ നയിച്ചാലും അഹമെന്ന ഭാവമില്ലനഘേശ്വരീ.... വിഷ്ടപനായികേ ത്യാഗരൂപിണീ... മക്കൾക്കു ദൈവവും ദാസിയും നീ പ്രതിഭ നീ പ്രകൃതി നീ പുരുഷന്റെ ശക്തി നീ പുണ്യമലർ വിടർത്തും പൂവാടി നീ ജയിക്ക കരുണാലയേ.... ജയിക്ക ജഗദംബികേ...
തിരുവാതിര മനസ്സിൽ നവമാലിക തിരുവൈക്കത്തപ്പനിന്നു നിറമാലിക