Kannil Kannil

2022
Lyrics
Language: Malayalam

കാലം നമ്മിൽ തന്നൊരേ വരം
സുദീപ്തമീ സ്വയംവരം
സ്വപ്നംപോലിന്നീ സമാഗമം
മനം മുഖം സുഹാസിതം
ഉയിരുകളലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനിയനുരാഗമാം മധുരമറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം സദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടിത്തരാം
നാളേറയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്കുവെയ്ക്കാം
അനുപമ സ്നേഹലോലമാം
നറുചിരി തൂകി നിന്നു നാം
ഇനി വരും പകലുമിരവും
നിറയുമരിയൊരാ....നിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്

ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതുശലഭമതെന്നപോൽ
വനികൾ തേടി നാം
പുലരിയിലെത്ര മാത്രകൾ
ഇരുമനമൊന്നുചേർന്നിടാം
പലവുരു തനിയെ ഉണരും
പ്രണയകാവ്യമായ്
ഇതാ ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
Movie/Album name: Seetharaamam
Artists