Poothankiri Poothankiri Kando Neeyen

2026
Lyrics
Language: Malayalam

പൂത്താങ്കിരി പൂത്താങ്കിരി
കണ്ടോ നീയെൻ കണ്ണോനേ
പൂക്കും പൂവിൽ തേനായോനേ
കാക്കും കണ്ണായ് നിന്നോ നീ

പൂത്താങ്കിരി പൂത്താങ്കിരി
കണ്ടോ നീയെൻ കണ്ണോനേ
പൂക്കും പൂവിൽ തേനായോനേ
കാക്കും കണ്ണായ് നിന്നോ നീ

മാനക്കുന്നിൻ മേലേക്കൊമ്പിൽ
ഉണ്ണിസൂര്യൻ വന്നേ പോയി
എന്നിട്ടെന്തേ വന്നില്ലല്ലോ
കുഞ്ഞിക്കാറ്റേ കണ്ടോ നീയേ

മാനക്കുന്നിൻ മേലേക്കൊമ്പിൽ
ഉണ്ണിസൂര്യൻ വന്നേ പോയി
എന്നിട്ടെന്തേ വന്നില്ലല്ലോ
കുഞ്ഞിക്കാറ്റേ കണ്ടോ നീയേ

മിണ്ടാവാക്കിൽ മിണ്ടുന്നോനേ
ചങ്കും ചങ്കും ഒന്നായോനേ
കാണാതുള്ളിൽ തീയാണല്ലോ
കാടേ കാടേ കാട്ടി തായോ

പൂത്താങ്കിരി പൂത്താങ്കിരി
കണ്ടോ നീയെൻ കുഞ്ഞോനേ
പൂക്കും പൂവിൽ തേനായോനേ
കാക്കും കണ്ണായ് നിന്നോ നീ
ഉം...ഉം..ഉം..
പൂത്താങ്കിരി പൂത്താങ്കിരി
Movie/Album name: Kuvi
Artists