Vasanthame Prema

1976
Lyrics
Language: English

Vasanthame...
Vasanthame prema vasanthame
Madangi varille nee
Karinjunangumee chillayil kuliraay
Thirichu varille nee (vasanthame)

Ethra nirangal nee vidarthi
Ethra swapnangale nee valarthi
Ennumaa sourabha saagara veechiyil
Ente manassine thoniyaakki
Engu poy nee engu poy nee
Ellaam marannente jeevante jeevane
Engu poy nee

Tharangame gaana tharangame
Thirichu varille nee
Mayangi veezum thanthriyil layamaay
Thirichu varille nee (tharangame)

Ethra swarangal neeyunarthi
Ethra sathwangale nee valarthi
Ennumaa raagathin raajakottaarathil
Ente mohathe athidhiyaakki
Engu poy nee engu poy nee
Ellaam marannente jeevante jeevane
Engu poy nee (vasanthame)
Language: Malayalam

വസന്തമേ.....
വസന്തമേ പ്രേമവസന്തമേ
മടങ്ങിവരില്ലേ നീ
കരിഞ്ഞുണങ്ങുമീ ചില്ലയില്‍ കുളിരായ്
തിരിച്ചുവരില്ലേ നീ വസന്തമേ..

എത്ര നിറങ്ങള്‍ നീ വിടര്‍ത്തീ
എത്ര സ്വപ്നങ്ങളെ നീ വളര്‍ത്തീ
എന്നുമാ സൌരഭസാഗരവീചിയില്‍
എന്റെ മനസ്സിനെ തോണിയാക്കി
എങ്ങുപോയ് നീ എങ്ങുപോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ.....
തരംഗമേ ഗാന തരംഗമേ
തിരിച്ചുവരില്ലേ നീ
മയങ്ങിവീഴും തന്ത്രിയില്‍ ലയമായ്
തിരിച്ചു വരില്ലേ നീ തരംഗമേ..

എത്ര സ്വരങ്ങള്‍ നീയുണര്‍ത്തീ
എത്ര സത്വങ്ങളെ നീ വളര്‍ത്തീ
എന്നുമാരാഗത്തിന്‍ രാജകൊട്ടാരത്തില്‍
എന്റെ മോഹത്തെ അതിഥിയാക്കീ
എങ്ങു പോയ് നീ എങ്ങു പോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ (വസന്തമേ)
Movie/Album name: Nee Ente Lahari
Artists