അഗ്നിച്ചിറകുമായ് ഭൂമിയില്‍ പണ്ടൊരു പുല്‍ക്കുടില്‍ തേടിവന്ന നക്ഷത്രമേ(അഗ്നി) ഇരുട്ടില്‍ ഞങ്ങള്‍ക്കു വഴികാട്ടാന്‍ നീ ഇനിയും ഈ വഴി വന്നാട്ടേ... നിന്റെ രാജ്യം വരേണമേ...(2)
ഒട്ടകങ്ങള്‍ക്കായ് സൂചിക്കുഴകള്‍ നിത്യവും വലുതാക്കുമീ നാട്ടില്‍- പണക്കാര്‍ നിത്യവും വലുതാക്കുമീ നാട്ടില്‍ കയ്യില്‍ പുതിയൊരു ചമ്മട്ടിയുമായ് കന്യാനന്ദനാ വന്നാട്ടേ നിന്റെരാജ്യം വരേണമേ(2)
വെലിപീഠത്തിലെ വെള്ളിക്കാസയ്ക്കരികേ കുരിശു ചുമന്നു നടക്കും ഞങ്ങള്‍ക്കരികില്‍ സ്വര്‍ഗ്ഗ കവാടമൊന്നു തുറക്കുക വെളിച്ചമേ.... ദുഖിതര്‍ ഞങ്ങളെ വീണ്ടും ഉണര്‍ത്തുക വെളിച്ചമേ.... നിന്റെ രാജ്യം വരേണമേ....(2) (വെളിച്ചമേ നയിച്ചാലും...)