വാതിലില്‍ വന്നെത്തിനോക്കിയ വസന്ത പഞ്ചമിപ്പെണ്ണിന്‍ വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു തെന്നല്‍ തരിച്ചു നിന്നു (വാതിലില്‍ ) വിരല്‍ ഞൊടിച്ചു വിളിച്ച നേരം വിരല്‍ കടിച്ചവള്‍ അരികില്‍ വന്നു വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു (വാകപ്പൂമരം )
തരള ഹൃദയ വികാര ലോലന്‍ തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു തണുവണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു തമ്മില്‍ പുണര്‍ന്നു വീണു (തരള) പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി തെന്നല്‍ പറന്നുപോയി (വാകപ്പൂമരം )