Ithiri Mullappoo Mottalla

1977
Lyrics
Language: English

Ithiri mullappoomottalla eerkkili mullappoomottalla
Ithiri mullappoomottalla eerkkili mullappoomottalla
Innale naam kanda kalipennalle...
Indeevaraakshiyaam sundariyaal...
Ithiri mullappoomottalla eerkkili mullappoomottalla

Vendaathanamithu parayenda... verum vaakkothum thozhikale...
Puthanilanji chottilurangum poovaamkurunnila thayyallaa...
Poovaamkrunnila thayyallaa...

Ithiri mullappoomottallaa....... eerkkili mullappoomottallaa.....

Marakkutakkaalil manmadhan valarthiya mandaaralathayallo....
Pootha mandaaralathayallo....
Kaliyaakkaruthe......kaliyaakkaruthe.....
Karinaakkenthinu kalithozhee....

Ithiri mullappoomottallaa..... eerkkili mullappoomottallaa......

Illathe poonthoppil innallo malleebaananu sheeveli..
Innu malleebaananu sheeveli..
(illathe.....)
Aanappurame ezhunnalliykkaan aatholammete poomeni....
Ee aatholammayute poomeni...

Ithiri mullappoomottalla eerkkili mullappoomottalla
Innale naam kanda kalipennalle...
Indeevaraakshiyaam sundariyaal...
Ithiri mullappoomottalla.... eerkkili mullappoomottalla....
Language: Malayalam

ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
ഇന്നലെ നാം കണ്ട കളിപ്പെണ്ണല്ലേ
ഇന്ദീവരാക്ഷിയാം സുന്ദരിയാള്‍...
ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...

വേണ്ടാതനമിതു പറയേണ്ടാ....വെറും വാക്കോതും തോഴികളേ....
പുത്തനിലഞ്ഞി ചോട്ടിലുറങ്ങും പൂവാംകുരുന്നില തയ്യല്ലാ....
പൂവാംകുരുന്നില തയ്യല്ലാ....

ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...

മറക്കുടക്കാലില്‍ മന്മഥന്‍ വളര്‍ത്തിയ മന്ദാരലതയല്ലോ
പൂത്ത മന്ദാരലതയല്ലോ....
കളിയാക്കരുതേ......കളിയാക്കരുതേ....
കരിനാക്കെന്തിനു കളിത്തോഴീ....

ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...

ഇല്ലത്തെ പൂന്തോപ്പില്‍ ഇന്നല്ലോ മല്ലീബാണനു ശീവേലി....
ഇന്നു മല്ലീബാണനു ശീവേലി....
(ഇല്ലത്തെ......)
ആനപ്പുറമേ എഴുന്നള്ളിയ്ക്കാന്‍ ആത്തോലമ്മേടെ പൂമേനി.....
ഈ ആത്തോലമ്മേടെ പൂമേനി.....

ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
ഇന്നലെ നാം കണ്ട കളിപ്പെണ്ണല്ലേ
ഇന്ദീവരാക്ഷിയാം സുന്ദരിയാള്‍...
ഇത്തിരി മുല്ലപ്പൂമൊട്ടല്ലാ.....ഈര്‍ക്കിലി മുല്ലപ്പൂമൊട്ടല്ലാ...
Movie/Album name: Kannappanunni
Artists