Muthani Mani Viralaal

2005
Lyrics
Language: Malayalam

മുത്തണി മണിവിരലാല്‍ നിലാവില്‍
മുല്ലയെഴുതിയ ചിത്തിര മുദ്രകളെ
ഈ ചെറു ചിരിമഴയില്‍ നനഞ്ഞുലഞ്ഞ
മരതക മുന്തിരിസന്ധ്യകളെ
വീണാപാണിയാം നിന്‍ കണ്ണില്‍ ഏതോ ലോലഭാവം
നാണം പൂത്തുലാവും നെഞ്ചില്‍ ഏതോ ശ്രീലരാഗം
പ്രണയസുഗതമാം സ്വരങ്ങളായി
അലിഞ്ഞു നീലാഞ്ജനം
മുത്തണി മണിവിരലാല്‍ നിലാവില്‍
മുല്ലയെഴുതിയ ചിത്തിര മുദ്രകളെ

വരൂ വസന്തം തരൂ വിരിഞ്ഞ മാമ്പൂക്കളെ
ഇവള്‍ക്കിന്നു സമ്മാനമായി വരൂ
വരൂ വസന്തം തരൂ വിരിഞ്ഞ മാമ്പൂക്കളെ
ഇവള്‍ക്കിന്നു സമ്മാനമായി
അഴിച്ചു താ കുനുകൊലുസുകള്‍
അലിഞ്ഞുവോ ഇരുമനസ്സുകള്‍
ഉഷസ്സിലെ കിളികുലങ്ങളായ്
ഉണര്‍ത്തിയോ കളിയരങ്ങുകള്‍
ദീപനിരകളില്‍ നാണമിളകിയ ദേവകല പോലെ

മുത്തണി മണിവിരലാല്‍ നിലാവില്‍
മുല്ലയെഴുതിയ ചിത്തിര മുദ്രകളെ
ഈ ചെറു ചിരിമഴയില്‍ നനഞ്ഞുലഞ്ഞ
മരതക മുന്തിരിസന്ധ്യകളെ
വീണാപാണിയാം നിന്‍ കണ്ണില്‍ ഏതോ ലോലഭാവം
നാണം പൂത്തുലാവും നെഞ്ചില്‍ ഏതോ ശ്രീലരാഗം
പ്രണയ സുഗതമാം സ്വരങ്ങളായി
അലിഞ്ഞു നീലാഞ്ജനം
മുത്തണി മണിവിരലാല്‍ നിലാവില്‍
മുല്ലയെഴുതിയ ചിത്തിര മുദ്രകളെ
Movie/Album name: Cholliyattam
Artists