(പു) താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ നിന്‍ താഴമ്പൂ മണമെന്റെ പ്രേമം (സ്ത്രീ) പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍ ഞാനതില്‍ രാഗം തുളുമ്പുന്ന നീലം
(സ്ത്രീ) പുഴ പറഞ്ഞു തീരമേ പുലരുമ്പോള്‍ എന്റെ കല്യാണം അതു കഴിഞ്ഞാല്‍ അലകടലിന്‍ മണിയറയില്‍ സല്ലാപം
(പു) നക്ഷത്രം മിന്നും പൂത്താലി (സ്ത്രീ) താലി (പു) തന്നല്ലോ പണ്ടേ മൂവന്തി (സ്ത്രീ) ഞങ്ങള്‍ പിന്നെയും പിന്നെയും പിന്നെയും നമ്മുടെ കണ്ണില്‍ മുഖം നോക്കീന്നൊന്നാവും (പു) ആണ്‍തത്തെ പെണ്‍തത്തെ മിണ്ടല്ലേ മിണ്ടല്ലേ (സ്ത്രീ + പു) ഓ... + മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ മിണ്ടല്ലേ
(സ്ത്രീ) താളത്തില്‍ ചാഞ്ചാടും താമരക്കാറ്റേ നിന്‍ താഴമ്പൂ മണമെന്റെ പ്രേമം (പു) പ്രേമത്തിന്‍ പീലിക്കണ്ണാടുമ്പോള്‍ ഞാനതില്‍ രാഗം തുളുമ്പുന്ന നീലം (സ്ത്രീ) താഴമ്പൂ മണമെന്റെ പ്രേമം (പു) രാഗം തുളുമ്പുന്ന നീലം (സ്ത്രീ) ഓ... താഴമ്പൂ മണമെന്റെ പ്രേമം (പു) ഓ... രാഗം തുളുമ്പുന്ന നീലം