Maanikyachirakulla

2013
Lyrics
Language: Malayalam

മാണിക്യച്ചിറകുള്ള മാറത്തു കുറിയുള്ള
വായാടിപ്പക്ഷിക്കൂട്ടം വന്നുപോയ്
കാടൊന്നു കാണാനായ്
കൂടൊന്നു കൂട്ടാനായ്
ആകാശപ്പുഴ നീന്തി കുതിച്ചു പോയ്
ഏഹേ കണ്ടു മലനിര
ഓഹോ കണ്ടു താഴ്വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകള്‍ കണ്ടേ കായ്കളും
ഓ.. തന്തിന താനേ താനാനേ
തന്തിന താനന്നാനി നാനാനേ

കണ്ടു വാകപ്പൂവിന്‍ കുട
കണ്ടു മണിയിലഞ്ഞിത്തറകളും
മാനോടുന്നുണ്ടേ തേന്‍കൂടുമുണ്ടേ
കിളികള്‍ പലതുണ്ടേ
കാടേറാന്‍ വാ
കൂടേറാന്‍ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന കാഴ്ചകള്‍
ഓ തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ

കണ്ടു വീശും കാറ്റിന്‍ വീറും
കണ്ടേ ഇരുളുലാത്തും വഴികളും
കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ
കുടരിമുള്ളുണ്ടേ
കാടേറാന്‍ വാ
കൂടേറാന്‍ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാ കാനന ഭംഗികള്‍
ഓ തന്തിന താനേ താനാനേ
തന്തിന താനിന്നാനി നാനാനേ
(മാണിക്യച്ചിറകുള്ള )
Movie/Album name: Idukki Gold
Artists