കാണും തോറും സ്വപ്നം ലക്ഷ്യമായ് അത് മാറുന്നുണ്ടേ സത്യം സത്യമായ് മൂളും കാര്യം മുൻപിലായ് എന്നുള്ളില്‍ ആകെ വെമ്പലായ് മിണ്ടാതെ മുന്നോട്ടോടുമോ ഓരോ ചുവടുകളോരോന്നായി ഈ ഞാറ്റുവെലയ്ക്കിന്നൊരുമിക്കാം ആവേശത്തോടെ ആ നാട്ടുമാവിൽ കല്ലെറിയാതെ വേഗം പോരാമോ എല്ലാരും ചേരുമ്പോൾ താളം മേളം നാടാകെ ഓഹോ ...കണ്ണെത്താ തീരവും കാണാം ഓഹോ ..നീലാകാശ മേഘമാകും ഓഹോ ...ചെന്നെത്താത്ത ദൂരമുണ്ടോ . . വരവായി ദാവീദാരാകാനോ രാജാവായിടാന് മാംഗോസ് ... മാംഗോസ് .....
പാരിജാതം പൂക്കും പാൽനിലാവിൽ വാനിലെതോ ഭാഗ്യതീരം തേടി യാത്രയാകും ഏകതാരം കാലമോതും കാറ്റിൽ കാവലാകും സ്വപ്നമേഘം ജ്വാലയായി നീ മാറു ദീപനാളമേ...
വിണ്ണിൽ പൂവിരിഞ്ഞു നിൽക്കും താരകങ്ങളെ ഞാനുറങ്ങിയില്ല രാവിൽ... മുന്നില്‍ കാണുമേതു പ്രിയസ്വപ്നമാകുവാൻ കാലമേ ഇതാ വരുന്നു ഞാൻ... തുടക്കം കുറിക്കാം ഒരിക്കൽ ചെയ്തിടാം വിളക്കോ കൊളുത്താം മനസ്സൊന്നൊരുക്കാം ഓഹോ ...കണ്ണെത്താ തീരവും കാണാം ഓഹോ ..നീലാകാശ മേഘമാകും ഓഹോ ...ചെന്നെത്താത്ത ദൂരമുണ്ടോ . . വരവായി ദാവീദാരാകാനോ രാജാവായിടാന്...