കായൽക്കരയിലാകെ പൊൻനാര് മുറ്റത്തെ കല്പകമുത്തിന്റെ പൊൻനാര് വള കിലുക്കണ കൈകൾ പിരി പിരിച്ച കയറിൽ കൂടിപ്പിടിച്ചു പിടിച്ചു കയറാം എല്ലാർക്കും ഒത്തിരിപ്പോകാൻ ഒത്തിരി നേടാൻ ഒത്തു പിടിക്കണമെല്ലാരും വന്നാട്ടെ (കായൽക്കരയിലാകെ...)
ഓ..നാളികേരത്തിന്റെ നാടു കാണാം നാളത്തെ നാരായ വേരു കാണാം ഇന്നോളം കാണാത്ത കനവുകളെല്ലാം കുന്നോളം നേടി തിരിച്ചു വരേണം കായലോളം പോലെ... കായലോളം പോലെ ഒന്നു ചേർന്നൊഴുകണം സ്നേഹമായ് നേടണം കൈനേട്ടം ഒത്തിരിപ്പോകാൻ ഒത്തിരി നേടാൻ ഒത്തു പിടിക്കണമെല്ലാരും വന്നാട്ടെ
ഹോ..അറിയാത്ത ഭാവത്തിൽ അകന്നു നിന്നാൽ അറിവിന്റെ പാഠങ്ങൾ പകർന്നു നൽകാം പാടാത്ത പാട്ടിന്റെ പാൽനിലാവിൽ പടരേണം പൂമുല്ല വള്ളി പോലെ നാമില്ലാതെയുണ്ടോ... നാമില്ലാതെയുണ്ടോ കായലും കരകളും കവിതയായ് നിറയുമാ പൂക്കാലം ഒത്തിരിപ്പോകാൻ ഒത്തിരി നേടാൻ ഒത്തു പിടിക്കണമെല്ലാരും വന്നാട്ടെ