ഒരു ചിരിതന്‍ മണി കിലുക്കി അണയൂ നീയെന്‍ പൈങ്കിളീ കളമൊഴിതന്‍ അമൃതൊഴുക്കി വളരൂ നീയെന്‍ കണ്മണീ ഉയിരല്ലയോ ഉറവല്ലയോ.. എന്റെ ഹൃദയം നീയല്ലോ.. (ഒരു ചിരിതന്‍....)
അച്ഛന്റെ കൈപിടിച്ചു മുറ്റത്തു പൂവിരിക്കൂ അമ്മയ്ക്കു നൂറുനൂറായ് മുത്തങ്ങള്‍ നീ പകരൂ കണ്ണിനൊരാനന്ദമേ സരള സൌഭാഗ്യമേ എല്ലാം മറക്കും നിന്‍ കൊഞ്ചലില്‍... (ഒരു ചിരിതന്‍....)
അല്ലിപ്പൂ കൈയിനാലേ ദീപങ്ങള്‍ നീ തെളിക്കൂ മണ്ണില്‍ നീ വെണ്ണിലാവായ് ഉള്ളങ്ങള്‍ സൌമ്യമാക്കൂ കൈവന്നൊരെന്‍ പുണ്യമേ.. സുകൃത സൌരഭ്യമേ... ഏകുന്നായിരം പൊന്നുമ്മകള്‍... (ഒരു ചിരിതന്‍....)