സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി ഓ...ഓഹോ.... സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ പൂവുകൾ തേടും ശലഭം പോൽ ഒന്നായ് പാറും നമ്മൾ - 2 സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി
ജീവിതം ഒരു തടവറയല്ല മാനസം അതിൽ അടയുകയില്ല - 2 ചിരിച്ചും കളിച്ചും മദിച്ചും - 2 ആസ്വദിക്കുക നമ്മൾ പലതും പങ്കുവെയ്ക്കുക നമ്മൾ സുന്ദരിയാകും ഭൂമി സുരഭിലയാകും ഭൂമി ഭൂമിയിൽ സ്വർഗ്ഗം തീർക്കാനായ് വന്നവരല്ലോ നമ്മൾ
യൌവ്വനം ഒരു പൂങ്കുടമല്ലോ തേൻകണം അതിൽ നിറയുകയല്ലോ - 2 പകർന്നും നുകർന്നും മുകർന്നും - 2 അലിയുക തമ്മിൽ ലഹരിയിൽ താരമാവുക നമ്മൾ (സുന്ദരിയാകും......)