Vattaatha snehathin

1981
Lyrics
Language: English

Vattatha sneahathin uravidamallo pettamma
Vaadaatha thyaagathin poovanamallo pettamma

Ethra kaalam kazhinjaalum
Ethu dikkil valarnnalum
Raktham rakthathe thirichariyum
Mulappaaliloorunna mruthasanjeevani
Murivukal thaane unakkum
(vattaatha..)

Amma than kaaladi pathiyumidamellam
Sreekovilukalaay parinamikkum
Amma than punchiri vidarumidamellaam
Arunodaya prabha veeshum
(vattatha..)
Language: Malayalam

വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ
വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ

എത്ര കാലം കഴിഞ്ഞാലും
ഏതു ദിക്കിൽ വളർന്നാലും
രക്തം രക്തത്തെ തിരിച്ചറിയും
മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി
മുറിവുകൾ താനേ ഉണക്കും
(വറ്റാത്ത..)

അമ്മ തൻ കാലടി പതിയുമിടമെല്ലാം
ശ്രീകോവിലുകളായ് പരിണമിക്കും
അമ്മ തൻ പുഞ്ചിരി വിടരുമിടമെല്ലാം
അരുണോദയ പ്രഭ വീശും
അരുണോദയ പ്രഭ വീശും..
(വറ്റാത്ത..)
Movie/Album name: Theekkali
Artists