ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ ഇവിടെ ജീവിതം ധന്യം ഹൃദയം ആഹ്ലാദ മന്ദിരം ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ
ജീവനിൽ കുളിരായ് നിറയും സൗഭാഗ്യമേ വെള്ളി തങ്ക പവിഴപ്പുഴയിൽ മുങ്ങി തുഴയുമ്പോൾ പുഷ്പദലങ്ങൾ വിരിച്ചു വരുന്നൊരു സ്വർണ്ണഹംസം നീ ഇതിലെ ജീവിതം സത്യം ഹൃദയം ആഹ്ലാദ മന്ദിരം ഉഷമലരികൾ തൊഴുതുണരും ഉപവനങ്ങൾ നിറപൊലിയുടെ സ്വരമുയരും ശ്രുതിലയങ്ങൾ
പ്രാണനിൽ തുടിപ്പായ് വിരിയും സൗന്ദര്യമേ കൊത്തി കൊലുസ്സു കിലുക്കി കണ്മണി നൃത്തം ചെയ്യുമ്പോൾ ഉള്ളിൽ ഹർഷം അശ്വരഥത്തിൽ വന്നെതിരേൽക്കുമ്പോൾ ഇവിടെ ജീവിതം ധന്യം ഹൃദയം ആഹ്ലാദ മന്ദിരം ലലലലലാ.....ലലലലാ....