Kanal maariya jwaalaamukhamee manam Njaan thediya sooryodayamee mukham Kalanoopuramilakunnoru kanavu nee Vidhiyekiya kaniveriya porulu nee Pakaramaay nalkuvaan oru Theeraa moham perum nencham maathram Ennumee kaikalil nirayuvaan njaan varum (kadalariyilla)
Language: Malayalam
കടലറിയില്ല കരയറിയില്ല കരളില്‍ നിറയും പ്രണയോന്മാദം അഴകേ എന്നും നീ സ്വന്തം കടലറിയാതെ കരയറിയാതെ പകരാം ഞാനെന്‍ ജീവിതമധുരം നിഴലായ് കൂടെ പോരാം ഞാന്‍
ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂവു നീ പൊടി മൂടിയ വിലയേറിയ മുത്തു നീ പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും തേങ്ങും രാവും മാത്രം...... കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ ഉം... ഉം... ഉം... ഉം... ഉം...
(കടലറിയില്ല)
കനല്‍ മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു നീ വിധിയേകിയ കനിവേറിയ പൊരുളു നീ പകരമായ് നല്‍കുവാന്‍ ഒരു തീരാ- മോഹം പേറും നെഞ്ചം മാത്രം എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം... ഉം... ഉം... ഉം... ഉം...