Manjil Neeraadum

1973
Lyrics
Language: English

Manjil neeraadum chandanalathayo
Mandahasikkum chandrika kathiro
Manoharee nee maarakalppanayo
Malayaalathin kaavyabhagiyo

Raaja saarasa narthanamaadunnu
Raagabhaavanaa hrudaya vediyil
Oro peeliyum vidarum neram
Oru mizhi maathram theliyukayaay nin
Karimizhi maathram maathram theliyukayaay

Raaja kadambam poothulayunnu
Raajeeva nayane naam valayunnu
Geetha govinda geethangal paadi
Paathayilaadunnu poonthennal
Nin poomeni thazhukunnu poonthennal
Language: Malayalam

മഞ്ഞില്‍ നീരാടും ചന്ദനലതയോ
മന്ദഹസിക്കും ചന്ദ്രികക്കതിരോ ..
മനോഹരീ നീ മാരകല്‍പ്പനയോ
മലയാളത്തിന്‍ കാവ്യഭംഗിയോ..

രാജ സാരസ നര്‍ത്തനമാടുന്നു
രാഗഭാവനാ ഹൃദയവേദിയില്‍..
ഓരോ പീലിയും വിടരും നേരം..
ഒരു മിഴി മാത്രം തെളിയുകയായ്.. നിന്‍
കരിമിഴി മാത്രം തെളിയുകയായ്..

രാജകദംബം പൂത്തുലയുന്നു
രാജീവനയനേ നാം വലയുന്നു..
ഗീതഗോവിന്ദ ഗീതങ്ങള്‍ പാടി
പാതയിലാടുന്നു പൂന്തെന്നല്‍.. നിന്‍
പൂമേനി തഴുകുന്നു പൂന്തെന്നല്‍..
Movie/Album name: Abala
Artists