മാന്യമഹാജനങ്ങളേ മാന്യതാ മൂടുപടം മാറ്റണേ യൗവനകാലമതിമധുരമേ ഉന്മാദലഹരിയിലാറാടണേ ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു വെന്നിക്കൊടി പാറിക്കേണം മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും മലർവാടിക്കൂട്ടം നാം (മാന്യമഹാജനങ്ങളെ..)
പോയകാല ചരിതമെല്ലാം മറന്നു കൊണ്ടു നിങ്ങൾ ഉപദേശങ്ങൾ ചൊരിയേണ്ട വേണ്ടാ ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ ഞൊടിയിതിൽ വേണ്ട വേണ്ട വേണം പരമാനന്ദം വേണം നല്ല സംഗീതം വേണം പുതിയ മേടുകൾ അണയേണം പുതുതീരങ്ങൾ തന്താനനേ..തന്താനനേ (മാന്യമഹാജനങ്ങളെ..)
ആദർശവാദങ്ങളെല്ലാം ഈ ജീവിതഭാരത്തിനു ഭാരം കൂട്ടുമിനിയതു വേണ്ട പുസ്തകത്താളുകളിലെ ലിഖിതനിയമങ്ങളെ വാരിപ്പുണർന്നിനിയുറങ്ങേണ്ട വേണം പരമാനന്ദം വേണം നല്ല സംഗീതം വേണം പുതിയ മേടുകൾ അണയണം പുതുതീരങ്ങൾ (മാന്യമഹാജനങ്ങളെ..)