Kaanthaa (Ambili Maamane)

2004
Lyrics
Language: Malayalam

കാന്താ ഞാനും വരാം
തൃശൂർ പൂരം കാണാൻ (2)

അമ്പിളിമാമനെ കൊണ്ടത്തരാല്ലോ (2)
ആയിരമാനയെ കൊണ്ടത്തരാല്ലോ (2)
ചക്കടവണ്ടിയിൽ ചടുകുടു വണ്ടിയിൽ
ചിക്കാം കുരുവിയെ കൊണ്ടത്തരാല്ലോ (2)
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ
(അമ്പിളി...)

അമ്മയ്ക്കുമ്മകൊടുത്തു വരാലോ
അണിമഴ നനയാലോ
അനിയത്തിക്കൊരു കമ്മലു പണിയാൻ
പൊന്നു കൊടുക്കാലോ (അമ്മയ്ക്കുമ്മ...)
ആടകൾ തോടകളരമണി കിങ്ങിണി പാദസരം
ചില പലവക വാങ്ങിയങ്ങനെയിങ്ങനെ
പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ
(അമ്പിളി.....)

കമ്പക്കെട്ടിനു തീയെറിയാലോ കടിപിടി കൂട്ടാലോ
കുടവട്ടങ്ങളിലാരാവാര കൂത്തു തുടങ്ങാല്ലോ (കമ്പക്കെട്ടിനു)
ചെണ്ടകൾ ചേങ്ങില ചെറുമണി കൊട്ടണ
പഞ്ചാരിയ്ക്കൊരു പടയുടെ നടുവിൽ
അങ്ങനെയിങ്ങനെ പാട്ടും പാടിപ്പാഞ്ഞു നടക്കാല്ലോ
പൂരം കാണാൻ പോരൂല്ലേ
കടുകുമണിക്കണി വാവകളേ വാവകളേ
(അമ്പിളി....)
Movie/Album name: Maambazhakkaalam
Artists