Neeyaam Sooryan

2018
Lyrics
Language: Malayalam

നീയാം സൂര്യൻ ഇരുളിനെ മായ്ചുവെന്നിൽ...
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു...
പ്രാണനിൽ ആദ്യമായി പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
നീയാം സൂര്യൻ ഇരുളിനെ മായ്ചുവെന്നിൽ...
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു...

അപരനു വരുതിയിൽ ഒരു തണലായി
പകലാകെ അലയുമ്പൊൾ....
അതിലൊരു സുഖമഴ നനയുകയായ്
സമഭാവം നിറയേ...
കാണാക്കണ്ണിൽ നേരായ് നീ...
ഞാനാം പൂവിൽ തേനായ് നീ...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
നീയാം സൂര്യൻ ഇരുളിനെ മായ്ചുവെന്നിൽ...
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു...

പലകുറി തുടിച്ചിടും അരികെ വരാൻ
അണയുമ്പോൾ അകലും നീ...
തനിയെയെന്നുരുകുന്ന നിനവുകളിൽ
തിരിയായ് നീ തെളിയേ...
നീറും ചൂടിൽ ഓരോ ചോടിൽ
നീയാം തീരം തേടി ഞാൻ..

നീയാം സൂര്യൻ ഇരുളിനെ മായ്ചുവെന്നിൽ...
ഇന്നാദ്യമായി പുലരിയെ ഞാൻ തൊടുന്നു...
പ്രാണനിൽ ആദ്യമായി പൂമണം ചൂടി ഞാൻ
പ്രാവിനെ കാറ്റിനെ അകമേ അറികയായ്
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
സുന്ദരസഖിയേ അവനൊന്നു മൊഴിയേ
മനസ്സൊരു പുഴയായ് ഒഴുകി...
Movie/Album name: Kaamuki
Artists