എന്നിലെ എന്നെ അറിയുവാനായ് കണ്ണാടിയായ് മുന്നിൽ നിന്ന് ഒന്നും പറയാതെ എല്ലാം പറയുന്ന എൻ പ്രിയതോഴനാണച്ഛൻ എന്നും വിളിപ്പേരിൽ തേൻകണം ചാലിച്ചിട്ടെന്നെ തലോടിയുണർത്തി അറിവിന്റെ അക്ഷയപാത്രമായൊത്തിരി വചനങ്ങളോതി തരുന്നൊരച്ഛൻ
ദൂരെ ഞാൻ കാണും സ്വർണ്ണമാൻപേടയെ ചാരത്തണച്ചെനിക്കേകി ഞാൻ നെയ്യും മോഹവലയമായെന്നും ആഴിപ്പരപ്പിൽ പോം അച്ഛൻ