ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു (ഓളങ്ങൾ താളം......) നീളെത്തുഴയാം നീന്തിത്തുടിയ്ക്കാം ഓടപ്പടവിൽ നമുക്കൊന്നിച്ചിരിക്കാം ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവി നീയെന്തേ നാണിച്ചിരിക്കുന്നു
പന്തൽ കെട്ടി പമ്പ മുഴക്കി പൊന്നേ നിന്നെ താലിയും കെട്ടി ഞാൻ പൂമാരനാകും (പന്തൽ കെട്ടി....) തുടിക്കുന്ന ചുണ്ടിലെ ഈയാംപാറ്റകൾ പറക്കും പറന്നാൽ പിടിക്കും തിരിച്ചടക്കും
ഓളങ്ങൾ താളം തല്ലുമ്പോൾ മാനത്തുകണ്ണീ നീയെന്തേ ഊറിച്ചിരിക്കുന്നു ഓലപ്പതക്കം താലിപ്പതക്കം ചൂടുന്ന രാവില്‍ രസ മേളം നിറച്ചോ ഓളങ്ങൾ താളം തല്ലുമ്പോൾ നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു