O malaraay madhuvaay manamaay njaan O niramaay swaramaay chiriyaay njaan Ee vaniyil ennum panineer peyyumo? Aa kuliril vannu gaanam paadumo ?
Language: Malayalam
ഓ മലരായ് മധുവായ് മണമായ് ഞാൻ ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ ഈ വനിയിൽ എന്നും പനിനീർ പെയ്യുമോ? ആ കുളിരിൽ വന്നു ഗാനം പാടുമോ ? ആഹ ഹഹാ ആഹ ഹഹാ ആഹ ഹഹാ.... ആഹ ഹഹാ ഓ മലരായ് മധുവായ് മണമായ് ഞാൻ ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ
ഇളംമഞ്ഞിൽ നീരാടി ഞാനും വന്നിതാ ഇണയരയന്നങ്ങൾ പുണർന്നിടുന്നു (ഇളംമഞ്ഞിൽ.....) നീ വരൂ മലർക്കാവിൽ പൂങ്കുയിൽ നമുക്കായി ഗാനം പാടുന്നു മോഹമായ് എനിക്കിന്നു ദാഹമായ് മനസ്സിന്റെ സംഗീതമേ യൌവ്വനം പൂത്ത മേനിയിൽ വന്നു ചുംബനം തന്നു പോ പോരൂ നീ പാനപാത്രം നിറയ്ക്കൂ ഓ മലരായ് മധുവായ് മണമായ് ഞാൻ ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ
നവരത്നവീണയിൽ ഈണം മീട്ടി വാ മദിരോൽസവങ്ങൾക്കു നിറം പകരൂ നാദമായ് അഴകിന്റെ രൂപമായ് എനിക്കിന്നു സ്നേഹം തന്നു പോ ഹർഷമായ് വിരിയുന്ന സ്വപ്നമായ് കരളിന്റെ രോമാഞ്ചമേ മന്മഥൻ തന്റെ വില്ലിലെ അമ്പ് എന്നിലേയ്ക്കെയ്തു പോ വാ വാ നീ പാനപാത്രം നിറയ്ക്കൂ
ഓ മലരായ് മധുവായ് മണമായ് ഞാൻ ഓ നിറമായ് സ്വരമായ് ചിരിയായ് ഞാൻ ഈ വനിയിൽ എന്നും പനിനീർ പെയ്യുമോ? ആ കുളിരിൽ വന്നു ഗാനം പാടുമോ ?