മാനമറിയാതെ മേഘമറിയാതെ മാരിചൊരിഞ്ഞിരുന്നൂ എന്നും മനസ്സ് പൂത്തിരുന്നൂ... (മാനമറിയാതെ.....) അരങ്ങ് കാണും മുന്‍പെ അനുരാഗനാടകത്തിന്‍ തീരശ്ശീല വീണെല്ലാമവസാനിച്ചൂ... വെള്ളത്തിലെഴുതിയ രേഖപോലെ വെയിലത്ത് സൂക്ഷിച്ച മഞ്ഞുപോലെ
തീരമറിയാതെ ആഴി അറിയാതെ തോണി മറിഞ്ഞുപോയീ ചുറ്റും തമസ്സ് വീണുപോയീ..... (തീരമറിയാതെ.....) അശനിപാതം കൊണ്ടു മുറിവേറ്റ ഹൃദയത്തിൽ ആഞ്ഞാഞ്ഞു കൊത്തുന്നു കരിനാഗങ്ങള്‍... (വെള്ളത്തിലെഴുതിയ.....)