Kolussin Konchalil [F]

1995
Lyrics
Language: Malayalam

കൊലുസ്സിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ
മനസ്സിൻ മഞ്ചലിൽ ചായും മോഹങ്ങളേ
ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ
കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ
(കൊലുസ്സിൻ....)

നീറുന്ന തൂവൽ തുമ്പിലും
പാറുന്നു കാവൽതുമ്പികൾ
തേടുന്നതെല്ലാം തേൻകണം
കൈനീട്ടമാണീ ജീവിതം
അകലേ നിഴലേ കനലേ
ഇനിനീ വീഴുന്നതോ വെണ്ണീർകണം
(കൊലുസ്സിൻ....)

കൊലൂസ്സിൻ കൊഞ്ചലിൽ കേഴും നാദങ്ങളേ
മനസ്സിൻ മഞ്ചലിൽ ചായും മോഹങ്ങളേ
ഇതുവഴിയേ കുശലവുമായി ഇനിയും പായും പറവകളേ
കനവുകളും നിനവുകളും കളിയാടാനിന്നിടമെവിടെ
(കൊലുസ്സിൻ....)

പൂക്കാലമില്ലാ ഭൂമിയിൽ
പൂക്കുന്നു പാവം പാഴ്ച്ചെടി
ഉള്ളിന്റെ ഉള്ളിൻ ഊയലിൽ
കണ്ണീരിലാടും പെൺകൊടി
ഉയിരേ ഉണർവ്വേ ഉഷസ്സിൻ ഉലയിൽ
വേവുന്നു രാവിൻ നൊമ്പരം
(കൊലുസ്സിൻ....)
Movie/Album name: Boxer
Artists