എന്‍ ചില്ല തന്നില്‍ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ കൈക്കുമ്പിളില്‍ നി- ന്നൊഴിയാതിനിയൊഴിയാതെ നീ തീര്‍ത്ഥമേ നീ ശ്വസിക്കും ശ്വാസം ഞാനായ് പ്രാണനുള്ളില്‍ കൂടും തരാം നീ നടക്കും നീളെ വഴി പൂക്കൊടിയായ് തൂങ്ങാമിവള്‍ വെണ്ണ പോലെ എന്നെ കയ്യില്‍ തന്നീടാം കണ്ണേ കണ്ണേ ... (പൊന്നോട് )
എന്നെന്നുമെന്നെ പിരിയാതിനി പിരിയാതെ നീ സ്വന്തമേ കണ്ണോരമെന്നും മറയാതിനി മറയാതെ നീ വര്‍ണ്ണമേ നീ നനയ്ക്കും തോപ്പില്‍ ഞാനാം മോഹമുല്ല പൂവായിടാം ജീവനില്‍ ഞാന്‍ കോരാമിളം ആമ്പലിലീ സ്നേഹാമൃതം നിത്യമായി മുന്നില്‍ ചേരാം മണ്ണില്‍ ഞാന്‍ കണ്ണേ കണ്ണേ..... (പൊന്നോട് )