Ittittu Veezhum

2016
Lyrics
Language: Malayalam

ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു
കാറ്റിന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ
കവിതയൊന്നെൻ ചുണ്ടിൽ പതുങ്ങി വന്നു
എന്റെ കരളിന്റെ ജാലകം തുറന്നു തന്നു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു ...

നിന്നെക്കുറിച്ചാണാ കവിതയിൽ ഞാൻ തീർത്ത
നിശ്ശബ്ദ സംഗീതമെല്ലാം
നിന്നെക്കുറിച്ചാണാ കവിതയിൽ ഞാൻ തീർത്ത
നിശ്ശബ്ദ സംഗീതമെല്ലാം
നീയെനിക്കുണ്ടെന്നൊരനുഭൂതിയാണതിൽ
നിറമേഴും ചാർത്തിയ വർണ്ണം
നീയെനിക്കുണ്ടെന്നൊരനുഭൂതിയാണതിൽ
നിറമേഴും ചാർത്തിയ വർണ്ണം
എന്തിനെന്നറിയില്ല വെറുതെ നിന്നോടൊന്നു
പിണങ്ങിയാലേ എനിക്കുറക്കമുള്ളു
കൊഞ്ചിക്കുണുങ്ങിയാലേ എനിക്കുറക്കമുള്ളു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു ...

നിന്നെക്കുറിച്ചാണീ മഴയുടെ മൊഴികൾ തൻ
മർമ്മര മന്ത്രങ്ങളെല്ലാം
നിന്നെക്കുറിച്ചാണീ മഴയുടെ മൊഴികൾ തൻ
മർമ്മര മന്ത്രങ്ങളെല്ലാം
നീയെന്റെയാണെന്നൊരനുരാഗവായ്പ്പിന്റെ
അതിലോല ഭാവങ്ങളെല്ലാം
നീയെന്റെയാണെന്നൊരനുരാഗവായ്പ്പിന്റെ
അതിലോല ഭാവങ്ങളെല്ലാം
എന്തിനെന്നറിയില്ല വെറുതെ നിന്നോടൊത്തു
കുറുകിയാലേ എനിക്കുറക്കമുള്ളു
നെഞ്ചിൽ പതുങ്ങിയാലേ എനിക്കുറക്കമുള്ളു

ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു
കാറ്റിന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ
കവിതയൊന്നെൻ ചുണ്ടിൽ പതുങ്ങി വന്നു
എന്റെ കരളിന്റെ ജാലകം തുറന്നു തന്നു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു ...
Movie/Album name: Kanneerinu Madhuram
Artists