കാമദേവൻ കരിമ്പിനാൽ കളിവില്ലു കുലയ്ക്കുന്ന ഹേമന്തകൗമുദിയാമം കുളിർ തൂമഞ്ഞു പൊഴിയുന്ന നേരം (കാമദേവൻ...)
മനസ്സിനുമുടലിനും നിറയെ മോഹം മണിയറവിളക്കിനു നാണം എന്റെ മണിയറവിളക്കിനു നാണം വാർമുടിച്ചുരുളിലെ വർണ്ണമല്ലികകളിൽ വഴിയും സുഗന്ധപൂരം (കാമദേവൻ...)
കിളിവാതിൽ തിരശ്ശീല നീക്കിയിട്ടോടിയെത്തും ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം ഇളം കാറ്റിൻ ചുണ്ടിലേതോ രാഗം അറവാതിലടയ്ക്കുവാൻ മണിദീപം കൊളുത്തുവാൻ മണവാളനില്ലെന്നോ മോഹം എന്റെ മണവാളനില്ലെന്നോ മോഹം (കാമദേവൻ...)