Pinnilaakki Jeevithathil
1954
Pinnilaakki jeevithathin pollidunna paathaye
Vannu nee sukhashaanthamaam vazhi thannilee pularvelayil
Anyane thedaathe thaane thuzhanjini
Akkare cheruka nee akkare cheruka nee
Kaayalin vakkilee kochodam ninneyum
Kaathu kidakkukayaam aval kaathu kidakkukayaam
Pokaanaruthaathe nilkkumee paavangal
Poratte nin vanchiyil
Ekaakiyaakum ninakkoru koottavan
Ekiyathaayirikkaam avan ekiyathaayirikkaam
Ullam kavarumee roopavum ee kochu
Vallavum ee kadavum
Eeyaattu theerathu ninnoru kaalavum
Maayuthe ninnadumo
Swapnam mayangum mizhikalaalennumee
Swarggam chamacheedumo ningal swarggam chamacheedumo
Maaraatheyennennum bhaavikku swarggeeya
Maadhuryam thookeedumo swarggeeya maadhuryam thookeedumo
Kaalathin kaattil parannadukkum kochu
Kaattukuruvikale kochu kaattu kuruvikale
Kaanaaminiyum ananthamaam premathin
Kaanthi pakarnneeduvaan
Premathin kaanthi pakarnneeduvaan
പിന്നിലാക്കി ജീവിതത്തിന്‍ പൊള്ളിടുന്ന പാതയെ
വന്നു നീ സുഖശാന്തമാംവഴിതന്നിലീ പുലര്‍വേളയില്‍
അന്യനെ തേടാതെ താനെ തുഴഞ്ഞിനി
അക്കരെ ചേരുക നീ അക്കരെ ചേരുക നീ
കായലിന്‍ വക്കിലീ കൊച്ചോടം നിന്നെയും
കാത്തുകിടക്കുകയാം അവള്‍ കാത്തുകിടക്കുകയാം
പോകാനരുതാതെ നില്‍ക്കുമീ പാവങ്ങള്‍
പോരട്ടെ നിന്‍ വഞ്ചിയില്‍
ഏകാകിയാകും നിനക്കൊരുകൂട്ടവന്‍
ഏകിയതായിരിക്കാം അവന്‍ ഏകിയതായിരിക്കാം
ഉള്ളം കവരുമീ രൂപവും ഈ കൊച്ചു
വള്ളവും ഈ കടവും
ഈയാറ്റുതീരത്തു നിന്നൊരു കാലവും
മായുതെ നിന്നടുമോ
സ്വപ്നം മയങ്ങും മിഴികളാലെന്നുമീ
സ്വര്‍ഗ്ഗം ചമച്ചീടുമോ നിങ്ങള്‍ സ്വര്‍ഗ്ഗം ചമച്ചീടുമോ
മാറാതെയെന്നെന്നും ഭാവിക്കു് സ്വര്‍ഗ്ഗീയ
മാധുര്യം തൂകീടുമോ സ്വര്‍ഗ്ഗീയമാധുര്യതൂകീടുമോ
കാലത്തിന്‍ കാറ്റില്‍ പറന്നടുക്കും കൊച്ചു
കാട്ടുകുരുവികളെ കൊച്ചു കാട്ടുകുരുവികളെ
കാണാമിനിയും അനന്തമാം പ്രേമത്തിന്‍
കാന്തിപകര്‍ന്നീടുവാന്‍
പ്രേമത്തിന്‍ കാന്തി പകര്‍ന്നീടുവാന്‍
Movie/Album name: Avan Varunnu
Artists