Devi nin jeevanil moham shruthi meettumpol Deva nin jeevanil moham shruthi meettunnu Sundaram surabhilam sugha laalanam Ente nenjile poomughathoru kaavadiyaattam (2) (pranaya vasantham....)
Naanam choodum kannil daaham oliminnumbol Naanam choodum kannil daaham oliminnunnu Oru kudam kulirumaay varavelkkumo Ente ikkilikkoottilithiri idamekumo (2) (pranayavasantham...)
Language: Malayalam
പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം നീ അഴകിൻ കതിരായ് അണയുമ്പോൾ സിരകളിലേതോ പുതിയ വികാരം അലിയുകയാണെൻ വിഷാദം ലാ.ല.ല.ല.ല.ല.ലാ
ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുന്നു സുന്ദരം സുരഭിലം സുഖലാളനം എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം) (പ്രണയവസന്തം) ആ... ല ല...
നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുമ്പോൾ നാണം ചൂടും കണ്ണിൽ ദാഹം ഒളി മിന്നുന്നു ഒരു കുടം കുളിരുമായ് വരവേൽക്കുമോ എന്റെയിക്കിളിക്കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം) (പ്രണയവസന്തം)