(സ്ത്രീ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ (2) ചിറകുമടിച്ചു പറന്നു പോയ് (സ്ത്രീ.കോ) ആ ചിറകുമടിച്ചു പറന്നു പോയ് (ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ ചിറകുമടിച്ചു പറന്നു പോയ് ആ ചിറകുമടിച്ചു പറന്നു പോയ് (പു) ഇനിയും വന്നീടും അനേക രജനികള്‍ മനുജ ജീവിത യാത്രയില്‍ (ഗ്രൂ) ഈ മനുജ ജീവിത യാത്രയില്‍ (ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ ചിറകുമടിച്ചു പറന്നു പോയ് ആ ചിറകുമടിച്ചു പറന്നു പോയ്
(സ്ത്രീ) അ... (പു) കാത്തിരുന്ന കാനേത്തിന്റെ ആദ്യരാത്രിയിന്നാണ് (ഗ്രൂ) ആ ആദ്യരാത്രിയിന്നാണ് (സ്ത്രീ) നോറ്റു വന്ന നോമ്പിന്നാശ പൂത്ത രാത്രി ഇന്നാണ് (ഗ്രൂ) അഹാ പൂത്ത രാത്രി ഇന്നാണ് (പു) അ.. നീക്കിവെച്ച നിക്കാഹിന്റെ ആദ്യ ചുംബനമിന്നാണ് (ഗ്രൂ) ഹാ ആദ്യ ചുംബനമിന്നാണ് (പു) വേര്‍പെട്ടുപോയ കൈകള്‍ ദൈവം കൂട്ടിച്ചേര്‍ത്തതിന്നാണ് (ഗ്രൂ) ഹാ കൂട്ടിച്ചേര്‍ത്തതിന്നാണ്
(ഗ്രൂ) ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ ചിറകുമടിച്ചു പറന്നു പോയ് ആ ചിറകുമടിച്ചു പറന്നു പോയ്
(പു) അ.. (സ്ത്രീ) കന്നിപ്പെണ്ണിനും കല്യാണച്ചെറുക്കനും ഒന്നേയൊന്നാണാദ്യരാത്രി (ഗ്രൂ) ഹാ ഒന്നേയൊന്നാണാദ്യരാത്രി (പു) നാളെ വീണ്ടും വരാത്ത രാത്രി കാത്തിരുന്ന കല്യാണരാത്രി (ഗ്രൂ) ഹാ കാത്തിരുന്ന കല്യാണരാത്രി (സ്ത്രീ) രണ്ടു ജീവിതനദികളൊന്നായ് കണ്ടുമുട്ടും കമനീയരാത്രി (ഗ്രൂ) ഹാ കണ്ടുമുട്ടും കണ്ടുമുട്ടും കമനീയരാത്രി (പു) സ്വര്‍ഗ്ഗമാണോ നരകമാണോ വിധിപറഞ്ഞിടും വിവാഹരാത്രി (ഗ്രൂ) സ്വര്‍ഗ്ഗമാണോ നരകമാണോ വിധിപറഞ്ഞിടും വിവാഹരാത്രി (3) (ഇതുവരെ ഇതുവരെ എത്ര രാത്രികള്‍ )