Annaram Punnaram

2024
Lyrics
Language: Malayalam

ഓ .. തെന്‍ നാടന്‍ ചേലാടും പെണ്ണ്..
തെന്‍ പഞ്ചാര പാലോലും പെണ്ണ്
എന്താവോ പെണ്ണാളിന്‍ നെഞ്ചില്‍
മറ്റാരോടും ചൊല്ലാ തേന്‍ വാക്കോ..
മുത്തായ മുത്തെല്ലാം നുള്ളീ..
പൊന്‍ പൂത്താലി കേട്ടുന്നോ പ്രായം..
നിന്നോളമില്ലാ ഞാന്‍ എന്നാലും മോഹം
അന്നാരം പുന്നാരം കൊഞ്ചിയലിഞ്ഞോട്ടേ
കണ്ണോടു കണ്ണോരം നോക്കിയിരുന്നോട്ടെ
വണ്ടായ് ഞാന്‍ ചെണ്ടേ നിന്നുള്ളുതിരഞ്ഞോട്ടേ
ചുണ്ടോടു ചുണ്ടോരം നൊങ്ക് നുകര്‍ന്നോട്ടെ...

മേടപ്പൂമാസം പൊന്‍ പൂവും കൊണ്ടേ
നിന്നെ പൂജിക്കാന്‍ വന്നെത്തുന്നേ...
കയ്യില്‍ മൈലാഞ്ചി ചോപ്പേകാനെന്തേ
വാനിന്‍ മൂവന്തീം ആശിക്കുന്നേ...
ഏതോ...സ്വപ്നം...നിയോ...ഓ..ഓ..ഓ.ഓ...
മായാ നോവോ നേരോ...ഓ..ഓ..ഓ..ഓ..
നീ വീണാ നാദത്തിന്‍ സംഗീതം പോലെ...
അന്നാരം പുന്നാരം കൊഞ്ചിയലിഞ്ഞോട്ടേ
കണ്ണോടു കണ്ണോരം നോക്കിയിരുന്നോട്ടെ
വണ്ടായ് ഞാന്‍ ചെണ്ടേ നിന്നുള്ളുതിരഞ്ഞോട്ടേ
ചുണ്ടോടു ചുണ്ടോരം നൊങ്ക് നുകര്‍ന്നോട്ടെ...

ഓ.. പാടുന്നെന്‍ പാട്ടിന്‍ താളത്തില്‍ മെല്ലെ..
കാതിന്‍ ലോലാക്കും താളം തുള്ളീ...
എന്നെക്കാണുമ്പോള്‍ എന്താണ് നിന്‍റെ...
നെറ്റിപ്പൂമ്പൊട്ടും നാണം ചൂടീ..
മാറാ വേനല്‍... മായേ...ഏ..ഏ..ഏ..ഏ..
മാറില്‍ പെയ്യും നീരായ് ആരോ വീഴേ... ഏ..ഏ..ഏ..ഏ..
എന്‍ ദേവി നീയെങ്കില്‍ ഗന്ധര്‍വന്‍ ഞാനേ..
അന്നാരം പുന്നാരം കൊഞ്ചിയലിഞ്ഞോട്ടേ
കണ്ണോടു കണ്ണോരം നോക്കിയിരുന്നോട്ടെ
വണ്ടായ് ഞാന്‍ ചെണ്ടേ നിന്നുള്ളുതിരഞ്ഞോട്ടേ
ചുണ്ടോടു ചുണ്ടോരം നൊങ്ക് നുകര്‍ന്നോട്ടെ...
Movie/Album name: Ethu Nerathanavo
Artists