Pathiye Vidarum

2018
Lyrics
Language: English

Pathiye vidarum narumalarithale
Pathivaay ninavil nin mukhamazhake
Ariyaathoru naal njaan ithuvazhiye....
Amutham nukarum oru shalabhavumaay
Mohangal melle venmeghamaay
Maunangal polum vaachaalamaay
Ee vaathil chaaraathe nee chaayunne
Ee raavum theeraatheyum neelunne....
Ninnil cherum nizhalaay..njaanarike
Engo maayunno...azhalaay nee akale
Engo maayunno....
Pathiye vidarum narumalarithale
Pathivaay ninavil nin mukhamazhake...

Vinnolam novum...manjaayi theerum
Ennolam neeyaam...janmangal pulkum
Pollunna venal...ullangal pol
Kaalangal neele kanalaavunno...
Alayaazhi pole aardramaayi
Nee maranjuvo....
Oru paazhkkinaavupole ninnuvo....
Iniyennum marubhoovil
Manassinte paattu kelkkukillayo....
Ninnil cherum nizhalaay..njaan arike...
Engo maayunno...azhalaay nee akale...
Engo maayunno....

Pathiye vidarum narumalarithale
Pathivaay ninavil nin mukhamazhake
Ariyaathoru naal njaan ithuvazhiye....
Amutham nukarum oru shalabhavumaay......
Language: Malayalam

പതിയെ വിടരും നറുമലരിതളേ
പതിവായ് നിനവിൽ നിൻ മുഖമഴകേ..
അറിയാതൊരു നാൾ...ഞാനിതുവഴിയേ....
അമുതം നുകരും ഒരു ശലഭവുമായ്
മോഹങ്ങൾ മെല്ലെ വെൺമേഘമായ്
മൗനങ്ങൾ പോലും വാചാലമായ്
ഈ വാതിൽ ചാരാതെ നീ ചായുന്നേ....
ഈ രാവും തീരാതെയും നീളുന്നേ...
നിന്നിൽ ചേരും നിഴലായ്...ഞാൻ അരികേ...
എങ്ങോ മായുന്നോ...അഴലായ്‌ നീ അകലേ...
എങ്ങോ മായുന്നോ....
പതിയെ വിടരും നറുമലരിതളേ
പതിവായ് നിനവിൽ നിൻ മുഖമഴകേ...

വിണ്ണോളം നോവും..മഞ്ഞായി തീരും
എന്നോളം നീയാം...ജന്മങ്ങൾ പുൽകും
പൊള്ളുന്ന വേനൽ..ഉള്ളങ്ങൾ പോൽ
കാലങ്ങൾ നീളെ കനലാവുന്നോ....
അലയാഴി പോലെ ആർദ്രമായി
നീ മറഞ്ഞുവോ....
ഒരു പാഴ്ക്കിനാവുപോലെ നിന്നുവോ....
ഇനിയെന്നും മരുഭൂവിൽ
മനസ്സിന്റെ പാട്ടു കേൾക്കുകില്ലയോ...
നിന്നിൽ ചേരും നിഴലായ്...ഞാൻ അരികേ...
എങ്ങോ മായുന്നോ...അഴലായ്‌ നീ അകലേ...
എങ്ങോ മായുന്നോ....

പതിയേ വിടരും നറുമലരിതളേ
പതിവായ് നിനവിൽ നിൻ മുഖമഴകേ...
അറിയാതൊരു നാൾ...ഞാനിതുവഴിയേ....
അമുതം നുകരും ഒരു ശലഭവുമായ്......
Movie/Album name: Ranam(Detroit Crossing)
Artists