മരവുരി മൂടിയ മണിമാറിൽ പ്രേമകളഭം കൊണ്ടു ഞാൻ കുളിരണിഞ്ഞു പ്രിയേ ആ മരവുരി ഞാനായിരുന്നോ താമരത്തളിരിൽ എഴുതി ഞാൻ എന്റെ കവിഭാവനയിലെ സ്ത്രീരൂപം അതിലെൻ ചിത്രം ഞാൻ കന്റു അതിലെൻ ഗാനം ഞാൻ കേട്ടു അറിയാ കനവിന്നോളങ്ങളിൽ മുങ്ങി മയങ്ങി രാവുറങ്ങി (മാലിനി..)
അനസൂയയോട് നീ പറയരുതേ സഖീ പ്രിയംവദയെങ്ങാനുമറിഞ്ഞാലോ നാഥാ പറയൂ അവരറിയാതെ എനിക്കെന്തു രഹസ്യം അനവദ്യസുന്ദരമീ നിമിഷം ഈ അനുരാഗരാഗിലരതിനിമിഷം പൂങ്കാറ്റു കേട്ടു പറഞ്ഞാലോ എല്ലാരുമെല്ലാരുമറിഞ്ഞോട്ടേ മാമുനിയെങ്ങാനുമറിഞ്ഞാലോ കണ്വൻ എല്ലാം അറിയുമല്ലോ (മാലിനി..)