Thevaara Poomalayil [F]
2011
Aa...aa...aa...aa....
Thevaarappoomalayil devaraaga maalikayil
Aadithaala vaikhari than thudi muzhangi (thevaara...)
Niradeepangal theliyunnu varamanthrangal nirayunnu
Navaraaga maala paadidunnu suvarnna yaamam.
Aa....aa....aa...
Thevaarappoomalayil devaraaga maalikayil
Aadithaala vaikhari than thudi muzhangi...
Kanivellari vilayunnu ponpanangal kaviyunnu
Chithramani poomukhangal varnnalolamunarunnu..(kanivellari..)
Evide nee evide ennazhake neeyevide
Maayika raaga manohariyaamen vasantha gange
Aa....aa....aa...
Thevaarappoomalayil devaraaga maalikayil
Aadithaala vaikhari than thudi muzhangi...
Kaliyoonjaalaadunnu thaaliyola painkilikal
Ponnarali poomarathil chanthamulla chillakalil (kaliyoonjaal..)
Akale angakale kani kaanum doorathu
Nanmakal poovaniyunnoru vaasaram udichuyarum
Aa....aa....aa....
(thevaarappoomalayil....)
ആ..ആ...ആ...ആ.....
തേവാരപ്പൂമലയിൽ ദേവരാഗമാലികയിൽ
ആദിതാള വൈഖരി തൻ തുടി മുഴങ്ങി..(തേവാരപ്പൂമലയിൽ..)
നിറദീപങ്ങൾ തെളിയുന്നു വരമന്ത്രങ്ങൾ നിറയുന്നു
നവരാഗ മാല പാടിടുന്നു സുവർണ്ണയാമം...
ആ...ആ...ആ....
തേവാരപ്പൂമലയിൽ ദേവരാഗമാലികയിൽ
ആദിതാള വൈഖരി തൻ തുടി മുഴങ്ങി..
കണിവെള്ളരി വിളയുന്നു പൊൻപണങ്ങൾ കവിയുന്നു
ചിത്രമണിപ്പൂമുഖങ്ങൾ വർണ്ണലോലമുണരുന്നു..(കണിവെള്ളരി...)
എവിടെ നീ എവിടെ എന്നഴകേ നീയെവിടെ
മായികരാഗ മനോഹരിയാമെൻ വസന്ത ഗംഗേ
ആ...ആ...ആ....
(തേവാരപ്പൂമലയിൽ...)
കളിയൂഞ്ഞാലാടുന്നു താളിയോലപ്പൈങ്കിളികൾ
പൊന്നരളിപ്പൂമരത്തിൻ ചന്തമുള്ള ചില്ലകളിൽ (കളിയൂഞ്ഞാലാടുന്നു..)
അകലെ അങ്ങകലെ കണി കാണും ദൂരത്തു്
നന്മകൾ പൂവണിയുന്നൊരു വാസരം ഉദിച്ചുയരും
ആ...ആ...ആ.....
(തേവാരപ്പൂമലയിൽ.....)
Movie/Album name: Nadakame Ulakam
Artists