വാർമേഘം ഈറൻ മൂടും തിങ്കൾക്കാവിൽ ഇന്ദ്രചാപം പൂക്കൾ ചൂടും ചൈത്രരാവിൽ അഴകോലും താരം ഇഴ പാകും തേരിൽ രാപ്പാടി അതിലാടും പൊൻ തൂവലിൽ നീരാടുമേ എൻ മാനസം ഒന്നു പാടിടും (വാർമേഘം.......)
കാറ്റിലാടുമോളമായ് വീണ്ടുമൊന്നു പാടവേ ആത്മരാഗം തേടുമെൻ മോഹമല്ലി പൂവിടും വാഴും ജന്മനാളുകൾ പീലി ചൂടിടും രാഗദേവൻ തൂകിടും നാദം നാളും മേടയായ് വാനച്ചോലയിൽ ദിനം നീന്തും മേഘമായ് ആടിപ്പാടി ഞാൻ ഒരു വാനമ്പാടിയായ് രാഗമായ് ചിന്തു പാടിടും (വാർമേഘം.......)
പാർവണത്തിൻ പാൽനിലാ എന്നുമെന്നിൽ ചിന്നവേ മീട്ടും തങ്കവീണയിൽ മോഹരാഗം ചിന്തവേ പുഷ്യരത്ന പ്രാവുകൾ തൂവൽ നീർത്തിടും രാവിനിന്നേകയാം പാടും നാളും ചേർന്നു പാടും ദേഹം പൂത്തിടും മദരാഗം പാടിടും ദ്യോവിൻ താരകൾ നാലു പൂക്കൾ ചൂടിടും രാഗമായ് ചിന്തു പാടിടും എൻ രാഗമായ് ചിന്തു പാടിടും (വാർമേഘം.......)