Ethu novilum poonilaavaay Amma nalki saanthwanam Ezhu thirikal theliyum ushassaay Thottu thannu chandanam Kunju kavilil umma veykkaan amma innevide Kaathirikkaan kadhakal parayaan amma innevide Oho oh..oh..oh..um..um..
Language: Malayalam
കണ്ടില്ലേ നീ കണ്ടില്ലേ പറന്നകന്നു പോകുമിവളെ കണ്ടില്ലേ സ്വപ്നങ്ങൾ ഉടഞ്ഞു വീണ കുഞ്ഞു കുമിളകളായ് ഒളിച്ചു ഞാൻ തെളിച്ചൊരാ വിളക്കണഞ്ഞെങ്ങു പോയ് തനിച്ചു ഞാൻ കുറിച്ചൊരാ വരി മറന്നെങ്ങു പോയ് ഓ..ഓ..ഓ..ഉം..ഉം..ഉം.. (കണ്ടില്ലേ നീ.......)
തൊട്ടുരുമ്മിയും കുരുവിയൊരു നാൾ വിട്ടകന്നൊരു നൊമ്പരം പൊട്ടി വീണൊരു പട്ടമായ് ഞാൻ വിട പറഞ്ഞു അംബരം തരളമേതോ ഓർമ്മകൾ എൻ കരളിൽ ഉറയുന്നു തകരുമെന്റെ ഹൃദയവാതിൽ താനെ അടയുന്നു പ്രിയാ ...ആ..ആ..ആ....ആ..
ഏതു നോവിലും പൂനിലാവായ് അമ്മ നൽകി സാന്ത്വനം ഏഴു തിരികൾ തെളിയും ഉഷസ്സായ് തൊട്ടു തന്നു ചന്ദനം കുഞ്ഞു കവിളിൽ ഉമ്മ വെയ്ക്കാൻ അമ്മ ഇന്നെവിടെ കാത്തിരിക്കാൻ കഥകൾ പറയാൻ അമ്മ ഇന്നെവിടേ ഓഹോ ഓ..ഓ..ഓ..ഉം..