Kannukal Karinkoovala

1973
Lyrics
Language: English

Kannukal karimkoovalappookkal
Kavilukal kamalappookkal
Avayil nin kaiviralukal ozhukumbol
Nishaagandhiyaavum njaan (2)
Naanichu naanichu naanichu viriyum
Nishaagandhiyaavum njaan

Moham mohathilurayumboloru
Maadaka sourabham parakkum (moham)
Puthiyoru maadaka sourabham parakkum
Aa sourabhathin chirakukal kondu njaan
Aapaadachoodam pothiyum
Ingane ingane ingane pothiyum
Njaanoraanpoo choodiyorungum
Orungum... (kannukal)

Sneham snehathilaliyumboloru
Romaanchamaay njaan maarum (sneham)
Puthiyoru romanchamaay njaan maarum
Aa romaharshathin ithalukalkkullilen
Aayiram swapnangal viriyum (aa romaharshathin..)
Ingane ingane ingane...
Language: Malayalam

ഉം..ഉം...
കണ്ണുകൾ കരിങ്കൂവള പൂക്കൾ
കവിളുകൾ കമലപൂക്കൾ
അവയിൽ നിൻ കൈവിരലുകളൊഴുകുമ്പോൾ
നിശാഗന്ധിയാവും ഞാൻ (2)
നാണിച്ചു നാണിച്ചു നാണിച്ചു വിരിയും
നിശാഗന്ധിയാവും ഞാൻ

മോഹം മോഹത്തിലുരയുമ്പോളൊരു
മാദകസൗരഭം പരക്കും (മോഹം..)
പുതിയൊരു മാദകസൗരഭം പരക്കും
ആ സൗരഭത്തിൻ ചിറകുകൾ കൊണ്ടു ഞാൻ
ആപാദചൂഢം പൊതിയും
ഇങ്ങനെ ഇങ്ങനെ ഇങ്ങനെ പൊതിയും
ഞാനൊരാണ്‍പൂ ചൂടിയൊരുങ്ങും
ഒരുങ്ങും..(കണ്ണുകൾ...)

സ്നേഹം സ്നേഹത്തിലലിയുമ്പോളൊരു
രോമാഞ്ചമായ്‌ ഞാൻ മാറും (സ്നേഹം..)
പുതിയൊരു രോമാഞ്ചമായ്‌ ഞാൻ മാറും
ആ രോമഹര്‍ഷത്തിന്‍ ഇതളുകള്‍ക്കുള്ളിലെന്‍
ആയിരം സ്വപ്നങ്ങൾ വിരിയും (ആ രോമഹര്‍ഷത്തിന്‍..)
ഇങ്ങനെ ഇങ്ങനെ ഇങ്ങനെ....
Movie/Album name: Bhadradeepam
Artists